Connect with us

Covid19

കൊവിഡ് യു കെ വകഭേദത്തിനെതിരെയും ഫൈസര്‍ വാക്‌സിന്‍ ഫലപ്രദമാകാന്‍ സാധ്യതയുണ്ടെന്ന് പഠനം

Published

|

Last Updated

ഫ്രാങ്ക്ഫര്‍ട്ട് | യു കെയില്‍ കണ്ടെത്തിയ കൊറോണവൈറസ് വകഭേദത്തിന് എതിരെയും ഫൈസര്‍- ബയോഎന്‍ടെക്ക് വാക്‌സിന്‍ ഫലപ്രദമാകാന്‍ സാധ്യതയുണ്ടെന്ന് പഠനം. ലാബ് പരിശോധനാ ഫലങ്ങളനുസരിച്ചാണ് ഈ നിഗമനം. രക്തം പരിശോധിച്ചതിന്റെ ഫലമാണ് പുറത്തുവന്നത്.

ദക്ഷിണാഫ്രിക്കയില്‍ പടരുന്ന കൊറോണവൈറസിന്റെ എന്‍501വൈ എന്ന വകഭേദത്തിനെതിരെ ഫൈസര്‍ വാക്‌സിന്‍ ഫലപ്രദമാണെന്ന ലാബ് പഠനം കഴിഞ്ഞയാഴ്ചയും പുറത്തുവന്നിരുന്നു. എന്നാല്‍, ഇതിനേക്കാള്‍ വിശാലമായ തരത്തിലാണ് പുതിയ പഠനം നടത്തിയത്.

ബ്രിട്ടനില്‍ കണ്ടെത്തിയ വകേഭദം ബി117 എന്ന പേരിലാണ് അറിയപ്പെടുന്നത്. പഠനം വിശദ വിശകലനത്തിന് വിധേയമാക്കും.

---- facebook comment plugin here -----

Latest