Connect with us

First Gear

ജിംനി എസ് യു വി ഇന്ത്യയില്‍ നിര്‍മിച്ചുതുടങ്ങി മാരുതി; ആദ്യ ബാച്ച് കയറ്റുമതി ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി | മാരുതി സുസുകിയുടെ ജനപ്രിയ ഓഫ്‌റോഡ് എസ് യു വി ജിംനി ഇന്ത്യയില്‍ നിര്‍മിച്ചുതുടങ്ങി. ആദ്യ ബാച്ച് വാഹനങ്ങള്‍ കയറ്റുമതി ചെയ്തു. മുന്ദ്ര തുറമുഖത്ത് നിന്ന് കൊളംബിയ, പെറു പോലുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കാണ് ഇവ കയറ്റുമതി ചെയ്തത്.

3,645 മി. മീ. നീളവും 1,645 മി. മീ. വീതിയും 1,720 മി. മീ. ഉയരവുമുള്ള ജിംനികളാണ് കയറ്റുമതിക്കായി രാജ്യത്ത് നിര്‍മിച്ചത്. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ്. 5 സ്പീഡ് മാന്വല്‍, 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഉണ്ട്.

ലാറ്റിനമേരിക്കക്ക് പുറമെ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യും. അതേസമയം ജിംനി ഇന്ത്യയില്‍ ഇറക്കുന്നത് സംബന്ധിച്ച് മാരുതി ഒന്നും വ്യക്തമാക്കിയിട്ടില്ല. രാജ്യത്ത് ഈ വാഹനം ഇറക്കാനുള്ള പദ്ധതി കമ്പനിക്കുണ്ട്.

Latest