Kerala
രണ്ടാംഘട്ട വിതരണത്തിനുള്ള കൊവിഡ് വാക്‌സിന്‍ കേരളത്തിലെത്തിച്ചു

തിരുവനന്തപുരം | കേരളത്തിലേക്കുള്ള രണ്ടാംഘട്ട കൊവിഡ് വാക്സിനെത്തി. രാവിലെ 11.15ന് ഗോ എയര്‍ വിമാനത്തില്‍ നെടുമ്പാശ്ശേരിയിലാണ് വാക്‌സിന്‍ എത്തിച്ചിരിക്കുന്നത്. കൊച്ചി, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള 22 ബോക്സ് വാക്സിനാണെത്തിയത്. എറണാകുളത്തേക്ക് 12 ബോക്സും, കോഴിക്കോട്ടേക്ക് ഒന്‍പതും ലക്ഷദ്വീപിലേക്ക് ഒരു ബോക്സുമാണ് എത്തിയത്. പ്രത്യേകം ശീതികരിച്ച ഒരോ ബോക്സിലും 12,000 വാക്സിനുകളാണുള്ളത്.
നെടുമ്പാശ്ശേരിയിലെത്തിയ വാക്‌സിന്‍ കേന്ദ്ര മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വാക്സിന്‍ ഏറ്റെടുത്തു. ലക്ഷദ്വീപിലേക്കുള്ള വാക്സിന്‍ ഹെലികോപ്റ്ററിലും, കോഴിക്കോട്ടേക്കുള്ളവ റോഡ് മാര്‍ഗവും റീജിയണല്‍ വാക്സിന്‍ കേന്ദ്രത്തിലേയ്ക്ക് കൊണ്ട് പോയി.ആദ്യഘട്ടത്തില്‍ 264000 വാക്സിനുകളായിരുന്നു നെടുമ്പാശേരിയില്‍ എത്തിച്ചിരുന്നത്.
---- facebook comment plugin here -----