Kerala
സ്പ്രിംഗ്‌ളര്‍ കരാര്‍ മുഖ്യമന്ത്രി അറിഞ്ഞല്ലെന്ന് വിദഗ്ദ സമിതി റിപ്പോര്‍ട്ട്

തിരുവനന്തപുരം | സ്പ്രിംഗ്ളര്‍ കരാര്‍ ഐ ടി സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ ഒറ്റക്ക് തീരുമാനിച്ച് എടുത്തതാണെന്ന് വിദ്ഗദ സമിതി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി കരാര്‍ സംബന്ധിച്ച് അറിഞ്ഞിട്ടില്ല. മുഖ്യമന്ത്രി അറിയാതെ ഒപ്പുവെച്ചത് സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമായിട്ടാണെന്നും ഇവര്‍ പറയുന്നു. മുന്‍ വ്യോമയാന സെക്രട്ടറി എം മാധവന്‍ നമ്പ്യാര്‍, ഗുല്‍ഷന്‍ റായ് എന്നിവര്‍ അംഗങ്ങളായ സമിതിയുടേതാണ് കണ്ടെത്തല്‍.
സ്പ്രിംഗ്ളര്‍ കമ്പനിക്ക് വേണ്ടത്ര സാങ്കേതിക നിയമന വൈദഗ്ധ്യമില്ല. ഇതിനെതിരായ നിയമനടപടി ദുഷ്‌കരമാണെന്നും വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറുന്നു.
കൊവിഡ്-19 ന്റെ മറവി രോഗികളുടെ വിവരങ്ങള്‍ അമേരിക്കന്‍ ബന്ധമുള്ള പി ആര്‍ കമ്പനിക്ക് ചോര്‍ത്തി നല്‍കിയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. എന്നല്‍ കമ്പനി ഒരു വിവരവും ചോര്‍ത്തുന്നില്ലെന്നും സ്പ്രിംഗ്ളര്‍ കമ്പനി സൗജന്യമായാണ് ഡാറ്റാബേസ് തയ്യാറാക്കി നല്‍കുന്നതെന്നുമായിരുന്നു സര്‍ക്കാര്‍ വിശദീകരണം. പിന്നീട് ഇതില്‍ മാധവന്‍ നായര്‍ കമ്മിറ്റിയെ വെച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തുകയായിരുന്നു.