Kerala
പാണ്ടിക്കാട് പോക്‌സോ കേസ്; ഒളിവില്‍ പോയ ഒരു പ്രതികൂടി പിടിയില്‍

മലപ്പുറം | പാണ്ടിക്കാട് പെണ്‍കുട്ടി മൂന്നാം തവണയും പീഡനത്തിന് ഇരയായ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍ . മേലാറ്റൂര്‍ സ്വദേശി കുറ്റിക്കല്‍ ജിബിനാണ് അറസ്റ്റിലായത്. കേസില്‍ അറസ്റ്റിലാകുന്ന ഇരുപത്തി ഒന്നാമത്തെ പ്രതിയാണ് ജിബിന്‍
പോക്സോ കേസ് ഇര മൂന്നാം തവണയും ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവം വിവാദമായതോടെ പല പ്രതികളും ഒളിവില്‍ പോയിരുന്നു. ഒളിവിലായിരുന്ന ജിബിനെ വളാഞ്ചേരിയില്‍വച്ചാണ് പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയതത്. കേ്‌സില്‍ ഇതുവരെ 41 പേരെ പ്രതി ചേര്‍ത്തിട്ടുണ്ട്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഇനിയും തിരിച്ചറിയാന്‍ കഴിയാത്ത പ്രതികളുള്ള കേസില്‍ പോലീസ് അന്വേഷണം തുടരുകയാണ്
---- facebook comment plugin here -----