Saudi Arabia
കൊവിഡ്: സഊദിയില്‍ ആറ് മരണം; 169 പേര്‍ക്ക് രോഗമുക്തി
		
      																					
              
              
            
ദമാം  | സഊദിയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ആറ് പേര്‍ മരിച്ചു. 169പേര്‍ രോഗമുക്തി നേടുകയും പുതുതായി 170 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു .ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,329 ആയി ഉയര്‍ന്നു
റിയാദിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്, 67. മക്കയില്‍ 38,കിഴക്കന്‍ പ്രവിശ്യയില്‍ 25 ,മദീന 22, ഹാഇലില്‍ അഞ്ച് കേസുകളുമാണ് പുതുതായി റിപോര്‍ട്ട് ചെയ്തത്.1922 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 317 പേരുടെ നില ഗുരുതരമായി തുടരുകയാണ്
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
