Connect with us

Health

ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം അര്‍ബുദ കോശങ്ങളെ എങ്ങനെ നശിപ്പിക്കുന്നുവെന്നത് കണ്ടെത്തി ശാസ്ത്രജ്ഞര്‍

Published

|

Last Updated

ശരീരത്തിന്റെ സ്വന്തം രോഗപ്രതിരോധ സംവിധാനം അര്‍ബുദ കോശങ്ങളെ നശിപ്പിക്കുന്നത് എങ്ങനെയെന്ന് കണ്ടെത്തി ഗവേഷകര്‍. മിസ്സൂറി യൂനിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ യ്വേസ് ചാബു ആണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയത്. ശരീരത്തിലേക്ക് പ്രവേശിക്കുന്ന അപരിചതരെ കണ്ടെത്തി നശിപ്പിക്കുന്ന പട്രോളിംഗിലാണ് ശരീരത്തിലെ പ്രതിരോധ കോശങ്ങളെന്ന് ബയോളജിക്കല്‍ സയന്‍സ് വിഭാഗം അസി.പ്രൊഫസറായ ചാബു പറഞ്ഞു.

സാധാരണ കോശങ്ങള്‍ക്ക് പ്രത്യേകം അടയാളമുണ്ടാകും. ഇത് പ്രതിരോധ കോശങ്ങള്‍ തിരിച്ചറിയുകയും ചെയ്യും. അതിനാല്‍ സാധാരണ കോശങ്ങളെ നശിപ്പിക്കുകയില്ല. അതേസമയം, ചില അര്‍ബുദ കോശങ്ങള്‍ സാധാരണ കോശങ്ങളെ അനുകരിക്കാനുള്ള കഴിവ് നേടും. തുടര്‍ന്ന് സാധാരണ കോശങ്ങള്‍ക്കുള്ള അടയാളമുണ്ടാകുകയും പ്രതിരോധ കോശങ്ങളെ കബളിപ്പിക്കുകയും ചെയ്യും.

കാലാന്തരത്തില്‍ ഇത് രോഗിക്ക് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇതിന് പരിഹാരമായി 50 വര്‍ഷം പഴക്കമുള്ള ബാക്ടീരിയ വകഭേദത്തിന്റെ സഹായത്തോടെയുള്ള മാര്‍ഗമാണ് ചാബു വികസിപ്പിച്ചത്. ഒരേ കോശത്തെ ബാധിക്കുന്ന അര്‍ബുദങ്ങള്‍ പോലും തനത് വ്യത്യാസമുണ്ടാകും. ഈ വ്യത്യാസമാണ് ചികിത്സയിലും പ്രതിഫലിക്കുക.

ജനിതകമായി ഏറെ വഴങ്ങുന്ന ബാക്ടീരിയ ഉപയോഗിച്ച് ഓരോ രോഗിക്കുമുള്ള ചികിത്സാപരമായ പരിമിതി മറികടക്കാവുന്നതാണ്. അങ്ങനെ മറികടക്കാന്‍ ജനിതകമായി പരിഷ്‌കരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Latest