Connect with us

Business

മിഡിലീസ്റ്റിലെ ഇന്ത്യൻ വ്യവസായ പ്രമുഖരുടെ പട്ടിക പുറത്തിറക്കി ഫോബ്‌സ്; ആദ്യ പതിനഞ്ചിൽ പത്തും മലയാളികൾ

Published

|

Last Updated

അബുദാബി | ഫോബ്‌സ് പുറത്തിറക്കിയ മിഡിലീസ്റ്റിലെ ഇന്ത്യൻ വ്യവസായ പ്രമുഖരുടെ പട്ടികയിൽ ആദ്യ പതിനഞ്ചിൽ പത്തും മലയാളികൾ. പട്ടികയിലെ 30 പേരും യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്നവരാണ്. ലുലു ഗ്രൂപ്പ്ചെയർമാൻ എം എ യൂസഫലി, ലാൻഡ്മാർക്ക് ഗ്രൂപ്പിന്റെ രേണുക ജഗ്തിയാനി, സണ്ണിവർക്കി, സുനിൽ വാസ്‌വാനി, രവിപിള്ള, പി‌ എൻ സി മേനോൻ, ഡോ.ഷംസീർ വയലിൽ അടക്കമുള്ളവരാണ് പട്ടികയിലുള്ളത്.

മുതിർന്ന ബിസിനസ് നേതാക്കളാണ് പട്ടികയിൽ ആധിപത്യം പുലർത്തുന്നതെങ്കിലും  പുതുതലമുറയിൽപ്പെടുന്ന ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ അദീബ് അഹമ്മദിന്റെ സാന്നിധ്യം മിഡിലീസ്റ്റിൽ ചുവടുറപ്പിക്കുന്ന മലയാളി ബിസിനസുകാർക്ക് വലിയ അംഗീകാരമാണ്. മിഡിലീസ്റ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ വ്യവസായികളിൽ എട്ട് ശതകോടിപതികളാണുള്ളത്.

ഈ മേഖലയിൽ തുടക്കം കുറിച്ച് വളർന്ന യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഹൈപ്പർമാർക്കറ്റ് ഉൾപ്പെടെയുള്ള ഏറ്റവും വലിയ ബ്രാൻഡുകൾ ഇന്ത്യൻ പ്രവാസികളാണ് ആരംഭിച്ചത്. ചില്ലറ വിൽപ്പന, വ്യവസായം, ആരോഗ്യ സേവനം, ബേങ്കിംഗ്, ധനകാര്യം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള ബിസിനസ് നേതാക്കൾ 2021ലെ ഫോബ്‌സ്പട്ടികയിൽ ഉൾപ്പെടുന്നു.

---- facebook comment plugin here -----

Latest