Kerala
വെള്ളറടയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ക്ക് പീഡനം; 75കാരനും മകനും അറസ്റ്റില്‍

തിരുവനന്തപുരം | വെള്ളറടയില്‍ പ്രായപൂര്‍ത്തി ആകാത്ത സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച രണ്ട് പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടികളുടെ ബന്ധുവായ 75കാരനേയും മകനെയുമാണ് വെള്ളറട പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പുകള്‍ ചുമത്തിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പതിനഞ്ച് വയസ്സില്‍ താഴെയുള്ള സഹോദരിമാരെയാണ് പീഡനത്തിനിരയായത്. പ്രതികളുടെ വീട്ടില്‍ ഒരു ചടങ്ങിന് കുട്ടികള്‍ പോയപ്പോഴായിരുന്നു സംഭവം. പെണ്‍കുട്ടികളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അധ്യാപകര്‍ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങ്ങില്‍ ഇതിന് മുമ്പും പ്രതികളില്‍ നിന്ന് ശാരീരിക ഉപദ്രവമുണ്ടായിരുന്നതായി വ്യക്തമായി. തുടര്‍ന്ന് പോലീസ് കേസെടുക്കുകയായിരുന്നു
---- facebook comment plugin here -----