Ongoing News
തുടര്‍ വിജയങ്ങള്‍ക്കിടെ ആന്ധ്രയോട് തോല്‍വിയറിഞ്ഞ് കേരളം
മുംബൈ | സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് അപ്രതീക്ഷിത തോല്‍വി. ആഭ്യന്തര ക്രിക്കറ്റിലെ വമ്പന്‍മാരായ മുംബൈ, ഡല്‍ഹി തുടങ്ങിയ ടീമുകളെ തോല്‍പ്പിച്ചെത്തിയ കേരളത്തെ, ഇതുവരെ ഒരു മത്സരം പോലും ജയിക്കാത്ത ആന്ധ്രപ്രദേശാണ് കീഴ്‌പ്പെടുത്തിയത്.
മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായുഡു നയിച്ച ആന്ധ്ര, ആറു വിക്കറ്റിനാണ് കേരളത്തെ തകര്‍ത്തത്. ഈ സീസണില്‍ കേരളം നേരിടുന്ന ആദ്യ തോല്‍വിയാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ബാറ്റിങ്ങില്‍ തകര്‍ന്നതോടെ ആകെ നേടിയത് 112 റണ്‍സ് മാത്രം. 17 പന്തും ആറു വിക്കറ്റും ബാക്കിനില്‍ക്കെ ആന്ധ്ര അനായാസം വിജയലക്ഷ്യം മറികടന്നു.ഇതോടെ, കേരളത്തിന്റെ നോക്കൗട്ട് സ്വപ്നങ്ങള്‍ക്കും തിരിച്ചടിയേറ്റു.
46 പന്തില്‍ ആറു ഫോറും ഒരു സിക്‌സും സഹിതം 48 റണ്‍സെടുത്ത ഓപ്പണര്‍ അശ്വിന്‍ ഹെബ്ബാറാണ് ആന്ധ്രയുടെ ടോപ് സ്‌കോറര്‍.







