Kerala
'മാപ്പും പറയില്ല, ഒരു കോപ്പും പറയില്ല; ഗാന്ധിജിയെ വധിച്ചത് ആർ എസ് എസ് തന്നെ'


തിരുവനന്തപുരം | ഗാന്ധിജിയെ വധിച്ചത് ആർ എസ് എസ് ആണെന്ന് ചാനൽ ചർച്ചയിൽ പറഞ്ഞതിന് ലഭിച്ച വക്കീൽ നോട്ടീസിന് പീറ കടലാസിൻ്റെ വില പോലും നൽകുന്നില്ലെന്ന് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ ചന്ദ്രൻ മക്കുറ്റി. നോട്ടീസ് കിട്ടി ഏഴ് ദിവസത്തിനുള്ളിൽ പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നാണ് ഭീഷണിയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:
ചാണക സംഘിയുടെ വാറോല വന്നിരിക്കുന്നു
റിപ്പോർട്ടർ ചാനൽ ചർച്ചയിൽ ഗാന്ധിജിയെ വധിച്ചത് RSS ആണെന്ന് വെല്ലുവിളിച്ച് പറഞ്ഞതിനുള്ള വക്കീൽ നോട്ടീസ്. പോലും.
ഞാൻ മാപ്പും പറയില്ല ഒരു കോപ്പും പറയില്ല. ഒരു പീറ കടലാസിൻ്റെ വില പോലും ഈ നോട്ടീസിന് ഞാൻ കൽപ്പിക്കുന്നില്ല. സായിപ്പിൻ്റെ ചെരിപ്പ് നക്കിയ ഭീരു സവർക്കറുടെ അനുയായി അല്ല ഞാൻ . ഗാന്ധിജിയുടെ അനുയായി ആണ്.
ഒരിക്കൽ കൂടി ആവർത്തിച്ച് പറയുന്നു ഗാന്ധിജിയെ വധിച്ചത് RSS തന്നെയാണ്.
അതുകൊണ്ട് വക്കീൽ നോട്ടീസ് എന്ന ഉമ്മാക്കി കാണിച്ചാലൊന്നും ഭയപ്പെടുന്നവനല്ല ഞാൻ
എൻ്റെ നാവിൻ്റെ ചലനശേഷി നഷ്ടപ്പെടുന്നതു വരെ RSS ന് എതിരെ പോരാടും.
അതാണ് എൻ്റെ രാഷ്ട്രീയം.
അതാണ് എൻ്റെ നിലപാട്.
---- facebook comment plugin here -----