Connect with us

Gulf

അബുദാബി പോലീസ് 100 കോടി ദിർഹമിന്റെ മയക്കുമരുന്ന് പിടിച്ചെടുത്തു

Published

|

Last Updated

അബുദാബി | രാജ്യത്ത് വിപണനം നടത്താൻ പദ്ധതിയിട്ടിരുന്ന വൻ തോതിലുള്ള മയക്കുമരുന്നകൾ പിടിച്ചെടുത്തതായി അബുദാബി പോലീസ് അറിയിച്ചു. ട്വിറ്ററിലൂടെയാണ് പോലീസ് വിവരം പങ്കുവെച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ പോലീസ് പിടികൂടിയിട്ടുമുണ്ട്. 1.41ടൺ തൂക്കം വരുന്ന അന്താരാഷ്ട്ര വിപണിയിൽ 100 കോടി ദിർഹം വിലവരുന്ന വിവിധ മയക്കുമരുന്നുകളാണ് പ്രതികളിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്.

ദ്രാവകരൂപത്തിലുള്ള ക്രിസ്റ്റൽ ഇനത്തിലുള്ളവയും പിടിച്ചെടുത്തവയിൽ ഉൾപെടും. സംഭവത്തിൽ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ 22 പേർ പിടിയിലായിട്ടുണ്ടെന്നും പോലീസ് വെളിപ്പെടുത്തി. വിവിധ രാജ്യക്കാരാണ് ഇവരെന്ന് പോലീസ് വ്യക്തമാക്കി. സംഘത്തിലെ എട്ട് പേർക്കെതിരെ കള്ളപ്പണം വെളുപ്പിച്ചതിനും കുറ്റം ചുമത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മയക്കുമരുന്ന് വിൽപന നടത്തി ലഭിക്കുന്ന പണമാണ് സംഘം വെളുപ്പിച്ചിരുന്നത്.

യു എ ഇ സമൂഹം ഒരു റെഡ് ലൈനാണെന്നും രാജ്യത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയെയും യുവാക്കളുടെ ധാർമികതയെയും ബാധിക്കുന്ന ഏതൊരു ശ്രമങ്ങളെയും നീക്കങ്ങളെയും കണ്ടെത്താനും അത്തരക്കാരെ നിയമത്തിനുമുമ്പിൽ ഹാജരാക്കാനും പോലീസിലെ മയക്കുമരുന്ന് വിരുദ്ധ സംഘം ജാഗരൂകരാണെന്നും അബുദാബി പോലീസ് വ്യക്തമാക്കി.

---- facebook comment plugin here -----

Latest