Connect with us

Gulf

പ്രവാസികളുടെ പ്രതീക്ഷകൾക്ക് പുതുനാമ്പ് നൽകുന്ന ബജറ്റ്: ഐ സി എഫ്

Published

|

Last Updated

റിയാദ് | കേരള സർക്കാർ അവതരിപ്പിച്ച  ബജറ്റ് പ്രവാസികളെ  പരിഗണിക്കുന്നതും പ്രതീക്ഷ നൽകുന്നതുമാണെന്ന് ഐ സി എഫ് റിയാദ് സെൻട്രൽ ക്യാബിനറ്റ് അഭിപ്രായപ്പെട്ടു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയവരെ പ്രാദേശിക തലത്തിൽ തന്നെ കണ്ടെത്തി പെൻഷൻ നൽകാനുള്ള പദ്ധതി സ്വാഗതാർഹമാണ്. കൊവിഡ് പ്രതിസന്ധിയിൽ മാസങ്ങളായി നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് സാമ്പത്തിക സഹായം നൽകിയതും പ്രവാസത്തിലേക്ക്  തിരികെ  വരുവാൻ തയ്യാറെടുക്കുന്നവർക്ക് ആവശ്യമായ തൊഴിൽ നൈപുണ്യം നൽകാൻ ബജറ്റിൽ തുക വിലയിരുത്തിയതും  പ്രശംസനീയമാണ്.

പ്രവാസികൾക്ക്  വേണ്ടിയുള്ള മറ്റു പദ്ധതികൾ, പ്രവാസി പെൻഷൻ വർധന തുടങ്ങി ബജറ്റിൽ പ്രഖ്യാപിച്ച മിക്ക പദ്ധതികളും പ്രതീക്ഷാ നിർഭരമാണെന്നും ഐ സി എഫ് റിയാദ് വിലയിരുത്തി. നിതാഖാത് കാലത്തും കൊവിഡ് 19 ന്റെ തുടക്കത്തിലും മാനസിക സമ്മർദത്തിൽ പെട്ട് നാട്ടിലെത്തിയവരുടെ രേഖകളിൽ ഉണ്ടായേക്കാവുന്ന കുറവുകൾ ചൂണ്ടിക്കാട്ടി, ബജറ്റിൽ  അവതരിപ്പിച്ച ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥ വരില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ഐ സി എഫ് റിയാദ് ആവശ്യപെട്ടു.

പ്രസിഡണ്ട് യൂസുഫ് സഖാഫി അധ്യക്ഷത വഹിച്ച യോഗത്തിൽ
ക്ഷേമകാര്യ സെക്രട്ടറി അബ്ദുൽ അസീസ് പാലൂർ പ്രമേയാവതരണം നടത്തി. ലുഖ്മാൻ പാഴൂർ സ്വാഗതവും അബ്ദുൽമജീദ് താനാളൂർ നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest