National
കര്‍ഷക നേതാക്കളേയും പഞ്ചാബിലെ മാധ്യമ പ്രവര്‍ത്തകരേയും ലക്ഷ്യമിട്ട് എന്‍ ഐ എ

ന്യൂഡല്‍ഹി | 50 ദിവസം പിന്നിട്ട കര്‍ഷക പ്രക്ഷോഭം കൂടുതല്‍ കരുത്താര്‍ജിക്കുന്നതിനിടെ നേതാക്കള്‍ക്കും പഞ്ചാബില്‍ നിന്നുള്ള ഏതാനും മാധ്യമ പ്രവര്‍ത്തകര്‍ക്കും എന്‍ ഐ എയുടെ ചോദ്യം ചെയ്യല്‍ നോട്ടീസ്. ഖാലിസ്ഥാന്‍ അനുകൂല സംഘടനകളുമായള്ള ബന്ധം സംബന്ധിച്ച് ചോദ്യം ചെയ്യുന്നതിനാണ് 40 ഓളം പേര്‍ക്കെതിരെ എന്‍ ഐ എ നോട്ടീസ് നല്‍കിയിരിക്കുന്നത്. കേന്ദ്രവുമായി ചര്‍ച്ചകളിലും മറ്റും പങ്കെടുക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ബല്‍ദേവ് സിംഗ് സര്‍സ ഉള്‍പ്പടെയുള്ളവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന നിരോധിത സംഘടനക്ക് എതിരായ കേസിലാണ് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
എന്നാല്‍ സമരം അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കമാണിതെന്നും ഇതിലൊന്നും കര്‍ഷകര്‍ മുട്ടുമടക്കില്ലെന്നും സിര്‍സ പ്രതികരിച്ചു.
കര്‍ഷക സമരത്തിന് ഖാലിസ്ഥാന്‍ ബന്ധമുണ്ടെന്ന ആരോപണം കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കുന്നതിനിടെയാണ് കര്‍ഷക യൂണിയനിലെ അംഗത്തിന് നോട്ടീസ് നല്‍കിയിയതെ്‌നന് ശ്രദ്ധേയമാണ്.
കര്‍ഷകപ്രക്ഷോഭത്തിന്റെ അണിയറശില്പികളില്‍ പ്രമുഖനാണ് എന്‍ഐഎയുടെ നോട്ടിസ് ലഭിച്ച ബല്‍ദേവ് സിങ് സിര്‍സ. സമരത്തെ പിന്തുണക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ ബല്‍തേജ് പന്നു, വ്യവസായി ഇന്ദ്രപാല്‍സിംഗും നോട്ടീസ് ലഭിച്ചവരില്‍ ഉള്‍പ്പെടും.