National
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് ; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 15,158 പേര്‍ക്ക്

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,158 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,01,42,841 ആയി. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് നിലവില്‍2,11,033 പേരാണ് ചികിത്സയിലുള്ളത്. പുതിയതായി 19,977 പേര്‍ കൂടി രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 175 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ് മരണങ്ങള്‍ 1,52,093 ആയി ഉയര്‍ന്നു.
---- facebook comment plugin here -----