Connect with us

Kerala

വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോക്ക് മുകളില്‍ മരം വീണ് ഡ്രൈവര്‍ മരിച്ചു

Published

|

Last Updated

തിരുവനന്തപുരം | വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളില്‍ മരം വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അഞ്ചുത്തെങ്ങ് കായിക്കര സ്വദേശി വിഷ്ണുവാണ് മരിച്ചത്.

ഉച്ചക്ക് ഒരുമണിയോടെ മരക്കടമുക്കില്‍ വച്ച് റോഡരികിലുണ്ടായിരുന്ന പ്ലാവ് ഓട്ടോറിക്ഷക്ക് മുകളിലേക്ക് ഒടിഞ്ഞു വീഴുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരായ രണ്ട് പേര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.