പോലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസ്; ആട് ആന്റണിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു

Posted on: January 13, 2021 2:47 pm | Last updated: January 13, 2021 at 5:03 pm

കൊച്ചി |  കൊല്ലത്ത് പോലീസുകാരനെ കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. പാരിപ്പള്ളി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാവിധി. 2012 ജൂണ്‍ 12നാണ് കേസിനാസ്പദമായ സംഭവം.

വാഹനപരിശോധനയ്ക്കിടെയാണ് ആട് ആന്റണി മണിയന്‍ പിള്ളയെ കുത്തിക്കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം മുങ്ങിയ ഇയാള്‍ കഴിഞ്ഞ ഒക്ടോബര്‍ 13ന് കേരള-തമിഴ്നാട് അതിര്‍ത്തിയിലെ ഗോപാലപുരത്തു വച്ചാണ് പൊലീസിന്റെ വലയിലായത്. കൊലപാതകം, കൊലപാതകശ്രമം, വ്യാജരേഖചമക്കല്‍ തുടങ്ങി പ്രോസിക്യൂഷന്‍ ഉന്നയിച്ച കുറ്റങ്ങളെല്ലാം പ്രതി ചെയ്തിരിക്കുന്നുവെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.