കൊവിഡ് വാക്‌സിനുകളില്‍ ഏത് വേണമെന്ന് തീരുമാനിക്കാന്‍ സ്വീകര്‍ത്താവിനാവില്ല; സൂചനയുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി

Posted on: January 12, 2021 11:08 pm | Last updated: January 13, 2021 at 8:04 am

ന്യൂഡല്‍ഹി |  അടിയന്തിര ഉപയോഗത്തിനായി അനുമതി നല്‍കിയ രണ്ട് വാക്സിനുകളില്‍ തിരഞ്ഞെടുപ്പിന് സ്വീകര്‍ത്താവിന് അനുമതിയില്ലെന്ന സൂചനയുമായി കേന്ദ്രം.ഇന്ത്യയില്‍ മാത്രമല്ല ലോകത്തിലെ പല രാജ്യങ്ങളിലും ഒന്നില്‍ കൂടുതല്‍ വാക്സിനുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഒരു രാജ്യത്തും ഏത് വാക്സിനുകള്‍ തിരഞ്ഞെടുക്കണമെന്ന് സ്വീകര്‍ത്താവിന് തീരുമാനിക്കാനാകില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്ഭൂഷണ്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തിന് മറുപടി പറയവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അടിയന്തര ഉപയോഗത്തിനായിഓക്സ്ഫഡ് സര്‍വ്വകലാശാലയുടെ കോവിഷീല്‍ഡ് ,ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ എന്നിവയ്ക്കാണ് അനുമതി നല്‍കിയത്.വാക്സിന്റെ രണ്ട് ഡോസുകള്‍ക്കിടയില്‍ 28 ദിവസത്തെ ഇടവേള ഉണ്ടായിരിക്കും. 14 ദിവസത്തിന് ശേഷം മാത്രമെ വാക്സിന്റെ ഫലപ്രാപ്തി വ്യക്തമാകു എന്നുംരാജേഷ്ഭൂഷണ്‍ വ്യക്തമാക്കി.ജനുവരി 16 മുതല്‍ ആണ് ഇന്ത്യ കൊവിഡ് വാക്സിന്‍ നല്‍കി തുടങ്ങുക .