കര്‍ഷക പ്രക്ഷോഭത്തില്‍ ഖലിസ്ഥാനികള്‍ നുഴഞ്ഞുകയറിയെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

Posted on: January 12, 2021 3:59 pm | Last updated: January 12, 2021 at 7:40 pm

ന്യൂഡല്‍ഹി | കര്‍ഷക പ്രക്ഷോഭത്തില്‍ ഖലിസ്ഥാനികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് സുപ്രീം കോടതിയില്‍ നിലപാടെടുത്ത് കേന്ദ്ര സര്‍ക്കാര്‍. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലാണ് ഈ പരാമര്‍ശം നടത്തിയത്. തുടര്‍ന്ന് അദ്ദേഹത്തോട് കോടതി സത്യവാങ്മൂലം ആവശ്യപ്പെട്ടു.

തുടര്‍ന്ന്, ഇന്റലിജന്‍സ് ബ്യൂറോ(ഐ ബി)യില്‍ നിന്നുള്ള വിവരങ്ങള്‍ ചേര്‍ത്ത് നാളെ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്ന് എ ജി അറിയിച്ചു. കര്‍ഷക പ്രക്ഷോഭത്തില്‍ നിരോധിത സംഘടനകളുടെ സാന്നിധ്യമുണ്ടെന്ന് കര്‍ഷക നിയമങ്ങളെ അനുകൂലിക്കുന്ന ഒരു സംഘടനയാണ് ആദ്യം ആരോപിച്ചത്.

ഇത് പിന്നീട് കേന്ദ്ര സര്‍ക്കാറും സംഘ്പരിവാര്‍ പാര്‍ട്ടികളും നിരന്തരം പ്രചരിപ്പിക്കുകയായിരുന്നു.

ALSO READ  കര്‍ഷകരുമായുള്ള അഞ്ചാം ചര്‍ച്ചയും പരാജയം; അടുത്ത ചര്‍ച്ച ബുധനാഴ്ച, പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന് കേന്ദ്രം