ഐഎസ്എല്ലില്‍ എടികെയെ തകര്‍ത്ത് മുംബൈ സിറ്റി

Posted on: January 11, 2021 11:33 pm | Last updated: January 14, 2021 at 12:59 pm

പനാജി  | ഐഎസ്എല്ലില്‍ എടികെ മോഹന്‍ബഗാനെതിരായ മത്സരത്തില്‍ മുംബൈ സിറ്റിക്ക് വിജയം. ഒരു ഗോളിനാണ് മുംബൈ സിറ്റി വിജയിച്ചത്.ഒഗ്‌ബെചെയാണ് വിജയ ഗോള്‍ നേടിയത്.

ഗോള്‍ രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയില്‍ 69ാം മിനിറ്റിലാണ് മുംബൈ സിറ്റിയുടെ ഗോള്‍ പിറന്നത്.

ഈ വിജയത്തോടെ മുംബൈ സിറ്റി 25 പോയിന്റുമായി ലീഗില്‍ ഒന്നാമത് തുടരുകയാണ്. രണ്ടാമതുള്ള എടികെ മോഹന്‍ ബഗാന് 20 പോയിന്റാണ് ഉള്ളത്.