Connect with us

Covid19

കേരളത്തിലെ കൊവിഡ് പ്രതിരോധം: കേന്ദ്ര സംഘത്തിന് സംതൃപ്തി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ പക്ഷിപ്പനിയും കൊവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളും വിലയിരുത്താന് വന്ന കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തി. കേരളം മികച്ച പ്രവര്ത്തനങ്ങളാണ് നടത്തുന്നത്. കേരളം നടത്തുന്ന കൊവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള് ഫീല്ഡ് തലത്തിലും ഔദ്യോഗിക തലത്തിലും വിലയിരുത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലുള്ള റിപ്പോര്ട്ട് കേന്ദ്ര സര്ക്കാരിന് നല്കുമെന്നും കേന്ദ്ര സംഘം പറഞ്ഞു.

ഏഴാം തീയതി രാത്രിയാണ് കേന്ദ്ര സംഘം കേരളത്തിലെത്തിയത്. മിനിസ്ട്രി ഓഫ് ഫുഡ് പ്രോസസിംഗ് ഇന്ഡസ്ട്രീസ് ജോ. സെക്രട്ടറിയും കൊവിഡ്-19 നോഡല് ഓഫീസറുമായ മിന്ഹാജ് അലാം, നാഷണല് സെന്ട്രല് ഫോര് ഡിസീസ് കണ്ട്രോള് ഡയറക്ടര് ഡോ. എസ് കെ സിംഗ് എന്നിവരാണ് കേന്ദ്ര സംഘത്തിലുള്ളത്. എട്ടാം തീയതി കോട്ടയത്തും ഒമ്പതാം തീയതി ആലപ്പുഴയിലും സന്ദര്ശനം നടത്തി വിവിധ പ്രതിരോധ പ്രവര്ത്തനങ്ങള് നേരിട്ട് വിലയിരുത്തി.

കൊവിഡ് പ്രവര്ത്തനങ്ങളുടെ സംസ്ഥാനതല വിലയിരുത്തല് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില് നടന്നു. സംസ്ഥാനത്തെ എല്ലാ പ്രധാന കൊവിഡ് ആശുപത്രികളിലേയും മേധാവിമാര് ചര്ച്ചയില് പങ്കെടുത്ത് പ്രതിരോധ പ്രവര്ത്തനങ്ങള് ശാസ്ത്രീയമായി വിശദീകരിച്ചു.

Latest