Connect with us

Kerala

സജ്ജമായി കേരളം; കൊവിഡ് വാക്‌സിന്‍ വിതരണം മൂന്ന് ജില്ലകളില്‍നിന്ന്

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വാക്‌സിന്‍ വിതരണത്തിന് സജ്ജമായി കേരളം. സംസ്ഥാനത്ത് എത്തിക്കുന്ന വാക്‌സീന്‍ മൂന്ന് കേന്ദ്രങ്ങളില്‍ നിന്നാകും വാക്‌സിനേഷന്‍ സെന്ററുകളിലേക്ക് അയക്കുക . 1240 കോള്‍ഡ് ചെയിന്‍ പോയിന്റുകളാണ് വാക്‌സീന്‍ സൂക്ഷിക്കാന്‍ തയാറാക്കിയിട്ടുള്ളത് .

കേന്ദ്ര സംഭരണ ശാലയില്‍ നിന്നെത്തിക്കുന്ന വാക്‌സീന്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലെ റീജിയണല്‍ വാക്‌സീന്‍ സ്റ്റോറുകളിലേക്ക് നല്‍കും . ഇവിടെ നിന്നും പ്രത്യേകം ക്രമീകരിച്ച വാഹനങ്ങളില്‍ ജില്ലകളിലെ വാക്‌സീനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കും. തിരുവനന്തപുരം സ്റ്റോറില്‍ നിന്ന് ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ കേന്ദ്രങ്ങളിലേക്ക് എത്തിക്കും. കൊച്ചിയിലെ സ്റ്റോറില്‍ നിന്ന് എറണാകുളം , ഇടുക്കി , കോട്ടയം , പാലക്കാട് , തൃശൂര്‍ കേന്ദ്രങ്ങളിലേക്കും കോഴിക്കോട്ടെ സ്റ്റോറില്‍ നിന്ന് കണ്ണൂര്‍ , കോഴിക്കോട്, കാസര്‍കോഡ്, മലപ്പുറം, വയനാട് കേന്ദ്രങ്ങിലേക്കും വാക്‌സീന്‍ നല്‍കും .

എല്ലാ ജില്ലകളിലുമായി 1658 ഐസ് ലൈന്‍ഡ് റഫ്രിജറേറ്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട് .1150 ഡീപ് ഫ്രീസറുകളും സജ്ജമാണ്. എറണാകുളം ജില്ലയില്‍ 12 , തിരുവനന്തപുരം , കോഴിക്കോട് ജില്ലകളില്‍ 11 വീതം , ബാക്കി ജില്ലകളില്‍ 9 വീതം അങ്ങനെ 133 കേന്ദ്രങ്ങളാണ് വാക്‌സീനേഷനായി ഒരുക്കിയിട്ടുള്ളത്.

. രാവിലെ 9 മുതല്‍ 5 വരെയുള്ള 8 മണിക്കൂര്‍ കൊണ്ട് ഒരോ കേന്ദ്രത്തിലും 100 വീതം പേര്‍ക്ക് കുത്തിവയ്പ് നല്‍കും. ആദ്യഘട്ടത്തില്‍ 354897 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സീനേഷനായി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ തുടര്‍നിരീക്ഷണവും ആരോഗയവകുപ്പ് ഉറപ്പ് വരുത്തും.

Latest