ട്രംപിന്റെ അക്കൗണ്ട് പൂര്‍ണമായും ഒഴിവാക്കി ട്വിറ്റര്‍

Posted on: January 9, 2021 7:40 pm | Last updated: January 9, 2021 at 7:40 pm

വാഷിംഗ്ടണ്‍ | അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് എന്നെന്നേക്കും ഒഴിവാക്കി ട്വിറ്റര്‍. ആക്രമണത്തിന് വീണ്ടും പ്രേരിപ്പിക്കാന്‍ സാധ്യതയുള്ളതിനാലാണ് ഈ നടപടിയെന്ന് ട്വിറ്റര്‍ അറിയിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് യു എസ് കാപിറ്റോളില്‍ ആയിരക്കണക്കിന് പേര്‍ ഇരച്ചുകയറി വന്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണിത്.

@realDonaldTrump എന്ന അക്കൗണ്ട് ആണ് ട്വിറ്റര്‍ ഒഴിവാക്കിയത്. ഈയടുത്ത് വന്ന ട്വീറ്റുകള്‍ സൂക്ഷ്മമായി പരിശോധിച്ചതിന് ശേഷമാണ് ട്വിറ്റര്‍ നടപടിയെടുത്തത്.

ട്രംപിന്റെ അക്കൗണ്ട് ഫേസ്ബുക്കും ബ്ലോക്ക് ചെയ്തിട്ടുണ്ട്. ബുധനാഴ്ചയാണ് ട്വിറ്റര്‍ ട്രംപിന്റെ അക്കൗണ്ട് 12 മണിക്കൂര്‍ നേരത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നത്.

ALSO READ  FACT CHECK: ട്രംപ് അനുശോചിച്ചത് മറഡോണക്ക് പകരം മഡോണയുടെ പേരിലോ?