കിളിമാനൂരില്‍ അജ്ഞാത വാഹനം ഇടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു

Posted on: January 9, 2021 12:20 pm | Last updated: January 9, 2021 at 12:20 pm

തിരുവനന്തപുരം | കിളിമാനൂരില്‍ ഇരട്ടച്ചിറക്ക് സമീപം അജ്ഞാത വാഹനമിടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു. നെടുമങ്ങാട് സ്വദേശി പരമേശ്വരന്‍ നായര്‍ (68) ആണ് മരിച്ചത്. പുലര്‍ച്ചെ ആറോടെയായിരുന്നു അപകടം

.വാഹനമിടിച്ച് പരുക്കേറ്റ് റോഡില്‍ കിടന്ന ഇദ്ദേഹത്തെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കിളിമാനൂരിലെ ഒരു ഹോട്ടലിലെ പാചകത്തൊഴിലാളിയായിരുന്നു .

ജോലിക്ക് പോകുന്നതിനിടെയാണ് അപകടം. ഇടിച്ചിട്ട വാഹനം കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.