പ്രവാസി ഭാരതീയ് ദിവസ് കണ്‍വെന്‍ഷന് തുടക്കായി; പ്രവാസികളുടെ സംഭാവന പ്രശംസനീയമെന്ന് മോദി

Posted on: January 9, 2021 12:10 pm | Last updated: January 9, 2021 at 12:10 pm

ന്യൂഡല്‍ഹി | 16-ാമത് പ്രവാസി ഭാരതീയ് ദിവസ് കണ്‍വന്‍ഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വെല്ലുവിളികളുടെ വര്‍ഷമാണ് കഴിഞ്ഞതെന്നും പി എം കെയേഴ്‌സ് ഫണ്ടിലേക്കുള്ള പ്രവാസികളുടെ സംഭാവന പ്രശംസനീയമാണെന്നും പ്രവാസികളുടെ വിദേശ രാജ്യങ്ങളിലെ സേവനങ്ങള്‍ മഹത്തരമാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മോദി പറഞ്ഞു.

വെര്‍ച്വലായാണ് ഉദ്ഘാടനം നടന്നത്. ‘ആത്മനിര്‍ഭര്‍ ഭാരതിനെ പ്രോത്സാഹിപ്പിക്കുക’ എന്നതാണ് 16-ാമത് പ്രവാസി ഭാരതീയ കണ്‍വെന്‍ഷന്‍ 2021ന്റെ പ്രമേയം. വിദേശ ഇന്ത്യക്കാരുമായി ഇടപഴകുന്നതിനും ബന്ധപ്പെടുന്നതിനുമുള്ള ഒരു പ്രധാന വേദിയാണ് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്‍.