ക്ഷേത്രത്തില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്തു; രണ്ട് പേര്‍ അറസ്റ്റില്‍

Posted on: January 9, 2021 11:26 am | Last updated: January 9, 2021 at 11:26 am

ചെന്നൈ | തമിഴ്‌നാട്ടില്‍ നാഗപട്ടണത്തെ വണ്ടിപ്പേട്ടയിലെ ക്ഷേത്രത്തില്‍വെച്ച് യുവതിയെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് വിധവയായ യുവതിയെ ക്രൂര ബലാത്സംഗത്തിനരയാക്കിയത്. വ്യാഴാഴ്ച രാത്രി തന്റെ സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ ബലംപ്രയോഗിച്ച് ക്ഷേത്രത്തിലേക്ക് വലിച്ച് കയറ്റിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.

പീഡനത്തിന് ശേഷം സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് കത്തികാട്ടി യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രദേശവാസികളായ അരുണ്‍ രാജ് (25), കെ ആനന്ദ് (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ക്രൂര പീഡനത്തിനിരയായ യുവതിയെ നാഗപ്പട്ടണത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.