ന്യൂഡല്‍ഹി | കൊവിഡ്- 19 പ്രതിരോധ വാക്‌സിനേഷന്‍ നടത്തുന്നതിനായി തിങ്കളാഴ്ച മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ച വൈകിട്ട് നാല് മണിക്കാണ് യോഗം.
വരുംദിവസങ്ങളില്‍ വാക്‌സിനേഷന്‍ നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. സംസ്ഥാനങ്ങളിലെ സജ്ജീകരണങ്ങള്‍ വിലയിരുത്തും.
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ എന്നിവക്കാണ് രാജ്യത്ത് അടിയന്തരോപയോഗത്തിന് കേന്ദ്രം അനുമതി നല്‍കിയത്.