Connect with us

Ongoing News

ഓസീസ് 338ല്‍ വീണു; നല്ല തുടക്കവുമായി ഇന്ത്യ

Published

|

Last Updated

സിഡ്നി | ആസ്‌ത്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ നല്ല തുടക്കവുമായി ഇന്ത്യ. അവസാന വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെടുത്തിട്ടുണ്ട്. 26 റണ്‍സ് നേടിയ രോഹിത് ശര്‍മയുടെ വിക്കറ്റാണ് നഷ്ടമായത്. ജോഷ് ഹേസല്‍വുഡാണ് തന്റെ തന്നെ പന്തില്‍ രോഹിതിനെ പിടികൂടിയത്. അര്‍ധ ശതകം നേടിയ ശുഭ്മാന്‍ ഗില്ലും മൂന്ന് റണ്‍സുമായി ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍.

നേരത്തെ, ആസ്‌ത്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 338ല്‍ അവസാനിച്ചു. രവീന്ദ്ര ജഡേജയുടെ ബൗളിംഗ് മികവാണ്, സ്റ്റീവ് സ്മിത്തിന്റെ ശതകത്തിന്റെയും (131) മാര്‍നസ് ലബുഷെയ്ന്‍ (91), വില്‍ പുകോവ്‌സ്‌കി (62) എന്നിവരുടെ അര്‍ധ ശതകങ്ങളുടെയും കരുത്തില്‍ മികച്ച സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന ആസ്‌ത്രേലിയക്ക് കടിഞ്ഞാണിട്ടത്. ഓസീസിന്റെ വിലപ്പെട്ട നാല് വിക്കറ്റുകളാണ് ജഡേജയുടെ സ്പിന്നില്‍ കുരുങ്ങി വീണത്. നവ്ദീപ് സൈനിയും ജസ്പ്രീത് ബുമ്രയും രണ്ട് വീതവും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.

Latest