ലോകത്ത് കൊവിഡ് ബാധിതരായത് 8,85,06,564 പേര്‍; മഹാമാരിയില്‍ പൊലിഞ്ഞത് 19,06,770 ജീവനുകള്‍

Posted on: January 8, 2021 11:42 am | Last updated: January 8, 2021 at 2:57 pm

വാഷിങ്ടണ്‍ | ലോകത്തൊട്ടാകെ സ്ഥിരീകരിച്ചത് 8,85,06,564 കൊവിഡ് കേസുകള്‍. വൈറസ് ബാധിച്ച് 19,06,770 പേരുടെ ജീവന്‍ പൊലിഞ്ഞു. 6,36,14,848 പേര്‍ രോഗത്തിന്റെ പിടിയില്‍ നിന്ന് മോചിതരായി. 2,29,84,946 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1,08,335 പേരുടെ നില ഗുരുതരമാണ്.

യു എസ് എ- 2,21,32,045, ഇന്ത്യ- 1,04,13,417, ബ്രസീല്‍- 79,61,673, റഷ്യ- 33,32,142, യു കെ- 28,89,419 എന്നിങ്ങനെയാണ് പട്ടികയിലുള്ള ആദ്യ അഞ്ച് രാജ്യങ്ങളിലെ കൊവിഡ് ബാധിതരുടെ എണ്ണം.