ഒടുവില്‍ ബൈഡന്റെ വിജയം അംഗീകരിച്ച് ട്രംപ്; 20ന് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കും

Posted on: January 8, 2021 6:53 am | Last updated: January 8, 2021 at 8:48 am

വാഷിങ്ടണ്‍ | ഒടുവില്‍ ജോ ബൈഡന്റെ വിജയം അംഗീകരിച്ച് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതായി വ്യക്തമാക്കി ട്രംപ് പ്രസ്താവന പുറപ്പെടുവിച്ചു. ജനുവരി 20ന് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കും. ആഗ്രഹിക്കുന്നത് സമാധാനപരമായ അധികാര കൈമാറ്റമാണെന്ന് ട്രംപ് വ്യക്തമാക്കി.

കാപ്പിറ്റോളിലെ അക്രമത്തില്‍ അതീവ ദുഖിതനാണെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.