Connect with us

Kerala

കെ അയ്യപ്പന്‍ നാളെ കസ്റ്റംസിന് മുമ്പില്‍ ഹാജരാകും

Published

|

Last Updated

കൊച്ചി | ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റംസ് നല്‍കിയ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകും.

കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് രണ്ട് തവണ അയ്യപ്പന് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ കെ അയപ്പന് ഇപ്പോള്‍ ഹാജരാകാന്‍ കഴിയില്ലെന്നായിരുന്നു സ്പീക്കറിന്റെ ഓഫിസില്‍ നിന്ന് ലഭിച്ച മറുപടി. നിയമസഭ നടക്കാനിരിക്കുന്ന സാഹചര്യമായത് കൊണ്ട് ഇപ്പോള്‍ ഹാജരാകാന്‍ കഴിയില്ലെന്ന് കത്തില്‍ സൂചിപ്പിച്ചു. സ്പീക്കറുടെ ഓഫിസിനും സ്റ്റാഫിനും നിയമ പരിരക്ഷയുണ്ടെന്നും മറുപടിയില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സ്പീക്കറിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിക്കും നിയമസഭാ ചട്ടം 165 പ്രകാരം പരിരക്ഷയുണ്ടെന്ന കത്ത് തള്ളിയ കസ്റ്റംസ് ഇതിന് മറുപടിയും നല്‍കിയിരുന്നു. കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ല, നിയമസഭാ റൂളിംഗുകളിലെ ചട്ടം 165 എന്ന് മനസ്സിലാക്കണമെന്ന് കസ്റ്റംസ് കത്തില്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് അയ്യപ്പന്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്.

---- facebook comment plugin here -----

Latest