ദകാര്‍ റാലിക്കിടെ ഇന്ത്യന്‍ ബൈക്ക് റേസിങ് താരം സി എസ് സന്തോഷിന് പരുക്കേറ്റു

Posted on: January 7, 2021 9:20 pm | Last updated: January 7, 2021 at 9:20 pm

റിയാദ് | സഊദിയിലെ ദീര്‍ഘദൂര മത്സരമായ ദകാര്‍ റാലിക്കിടെ ഇന്ത്യന്‍ റൈഡര്‍ സി എസ് സന്തോഷിന് പരുക്ക്. അപകടത്തില്‍ തലക്ക് സാരമായി പരുക്കേറ്റ താരത്തെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം റിയാദിലെ ആശുപ്രത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു.

ഹീറോ മോട്ടോസ്പോര്‍ട്ടിനെ പ്രതിനിധീകരിച്ചായിരുന്നു 37 കാരനായ സന്തോഷ് മത്സരിച്ചിരുന്നത്. മത്സരത്തിന്റെ നാലാം ഘട്ടത്തിലാണ് അപകടം സംഭവിച്ചത്. ലോകത്തിലെ ഏറ്റവും കഠിനമായ ഓഫ്-റോഡ് മത്സരമായ ദകാര്‍ റാലിയില്‍ ഏഴാമത്തെ തവണയാണ് സന്തോഷ് മത്സരിക്കുന്നത്. 2015 ല്‍ റാലിയില്‍ ഓട്ടം പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യക്കാരന്‍ കൂടിയായിരുന്നു അദ്ദേഹം.

2020ലെ റാലിക്കിടെ ഹീറോ മോട്ടോസ്‌പോര്‍ട്‌സ് റൈഡര്‍ പൗലോ ഗോണ്‍കാല്‍വ്‌സ് അപകടത്തില്‍ പെട്ട് മരണപ്പെടുകയും ഹീറോ മോട്ടോസ്‌പോര്‍ട്‌സ് റാലിയില്‍ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. 7,646 കിലോമീറ്ററാണ് ഈ വര്‍ഷത്തെ റാലിയുടെ ദൂരം.