ഇന്ത്യയിലെ വായു മലിനീകരണം ഗര്‍ഭം അലസിപ്പോകല്‍ വര്‍ധിപ്പിക്കുമെന്ന് പഠനം

Posted on: January 7, 2021 8:42 pm | Last updated: January 7, 2021 at 8:42 pm

ന്യൂഡല്‍ഹി | വായു മലിനീകരണം കാരണം ഇന്ത്യയില്‍ ഗര്‍ഭം അലസിപ്പോകുന്നത് വര്‍ധിക്കുന്നതായി പഠനം. ലാന്‍സറ്റ് പ്ലാനറ്ററി ഹെല്‍ത്ത് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലും ഈ ഗുരുതര പ്രശ്‌നമുണ്ട്.

വായു മലിനീകരണം കാരണം ഗര്‍ഭം അലസിപ്പോകുന്നത് ഉത്തരേന്ത്യയിലും പാക്കിസ്ഥാനിലും സാധാരണയായിട്ടുണ്ട്. തെക്കനേഷ്യയില്‍ ഏതാണ്ട് 349,681 ഗര്‍ഭം അലസിപ്പോകല്‍ കേസുകളാണ് പ്രതിവര്‍ഷമുണ്ടാകുന്നത്. പിഎം2.5 വാതകങ്ങള്‍ ശ്വസിക്കുന്നതാണ് ഗര്‍ഭനഷ്ടത്തിന് കാരണമാകുന്നത്.

മേഖലയിലെ ഗര്‍ഭം അലസലില്‍ 77 ശതമാനം ഇന്ത്യയിലാണ്. പാക്കിസ്ഥാനില്‍ 12ഉം ബംഗ്ലാദേശില്‍ 11ഉം ശതമാനമാണ്. ഗര്‍ഭം അലസിപ്പോയ 34,197 സ്ത്രീകളെയാണ് പഠനവിധേയമാക്കിയത്. ഇതില്‍ 6,717 പേര്‍ ചാപിള്ളയെ പ്രസവിച്ചരായിരുന്നു.

ALSO READ  പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലേ? ഉറക്കവും പ്രശ്‌നക്കാരനാകും