Connect with us

Kerala

കെ എം ഷാജിയില്‍ നിന്ന് നിര്‍ണായക രേഖകള്‍ ലഭിച്ചു: വിജലിന്‍സ്

Published

|

Last Updated

കണ്ണൂര്‍ അഴീക്കോട്ടെ പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് ലീഗ് എം എല്‍ എ കെ എം ഷാജിയില്‍ നിന്ന് നിര്‍ണായക രേഖകല്‍ ലഭിച്ചതായി വിജിലന്‍സ്. എം എല്‍ എയെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായിട്ടില്ല. അടുത്ത ദിവസം ഇനിയും ചോദ്യം ചെയ്യും. ലീഗിന്റെ സംസ്ഥാന നേതാക്കളേയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കേണ്ടി വരുമെന്നും വിജിലന്‍സ് ഡി വൈ എസ് പി ബാബു പെരിങ്ങേത് അറിയിച്ചു.
മൂന്ന് മണിക്കൂറോളം നേരമാണ് ഷാജിയെ ഇന്ന് വിജിലന്‍സ് ചോദ്യം ചെയ്തത്. ഷാജിയില്‍ നിന്ന് വരവ് ചെലവ് കണക്കുകളുടെ രേഖകളും വിജിലന്‍സ് ശേഖരിച്ചു. എല്ലാ തെളിവുകളും ശേഖരിച്ച ശേഷമാകും അറസ്റ്റിലേക്ക് കടക്കുകയെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ അറസ്റ്റിനെ ഭയക്കുന്നില്ലെന്നും സെന്‍ട്രല്‍ ജയിലില്‍ പോകുന്നതിന് പേടിയില്ലെന്നും ഷാജി പ്രതികരിച്ചു. അവിഹിതമായി 25,000 രൂപയുടെ ഇടപാടും പോലും നടത്തിയിട്ടില്ല. മാന്യമായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പെരുമാറിയത്. എന്ത് തെളിവ് കൊണ്ടുവന്നാലും നിയമത്തിന്റെ മുന്നില്‍ അതിനെ മറികടക്കാനാകും. രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങഅങിയ ഷാജി മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.