ചാമരാജ്‌നഗര്‍ | കര്‍ണാടകയിലെ മെഡി. കോളജിന്റെ വരാന്തയിലൂടെ പുള്ളിപ്പുലി റോന്തുചുറ്റുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. ചാമരാജ്‌നഗറിലുള്ള മെഡി. കോളജിന്റെ ഹോസ്റ്റല്‍ ക്യാമ്പസിലാണ് പുലി എത്തിയത്. ക്യാമ്പസിലെ സി സി ടി വിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
ഐ എഫ് എസ് ഉദ്യോഗസ്ഥന്‍ പര്‍വീണ്‍ കശ്വാന്‍ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ഇടനാഴിയുടെ അറ്റം വരെ പുലി ഓടുന്നതാണ് വീഡിയോയിലുള്ളത്. അറ്റത്തുള്ള വാതിലനിരികില്‍ കുറച്ചുനേരം പരിശോധിച്ച് വന്ന വഴിക്ക് തിരികെ പോകുന്നത് കാണാം.
പുലി അഡ്മിഷന് വേണ്ടി എത്തിയെന്നാണ് സോഷ്യല്‍ മീഡിയ ഇതിനെ വിശേഷിപ്പിക്കുന്നത്. കടുവാ സംരക്ഷണ കേന്ദ്രത്തിന് സമീപമാണ് ഈ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് സ്ഥിതി ചെയ്യുന്നത്. വീഡിയോ കാണാം:
When a black panther comes for college inspection. Karnataka. @anil_lulla pic.twitter.com/754rGgRBx4
— Parveen Kaswan, IFS (@ParveenKaswan) January 7, 2021