Connect with us

Techno

കൈ നിറയെ ഫോണുകളുമായി ലാവ; എല്ലാം ഇന്ത്യയില്‍ നിര്‍മിച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി | നാല് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ വിപണിയിലെത്തിച്ച് ലാവ ഇന്റര്‍നാഷനല്‍. ലാവ ഇസഡ്1, ഇസഡ്2, ഇസഡ്4, ഇസഡ്6 എന്നിവയാണ് കമ്പനി പുതുതായി ഇറക്കിയത്. ഇവയെല്ലാം ഇന്ത്യയില്‍ തന്നെ നിര്‍മിച്ചതാണെന്നും കമ്പനി അവകാശപ്പെട്ടു.

ബാറ്ററി, ചാര്‍ജര്‍ അടക്കമുള്ള ഫോണുകളുടെ ഘടകങ്ങളും ആഭ്യന്തരമായി നിര്‍മിച്ചതാണ്. റാം, സ്‌റ്റോറേജ്, റിയര്‍ ക്യാമറ, ഫ്രണ്ട് ക്യാമറ, നിറം തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാവുന്ന ലാവ മൈ ഇസഡ് എന്ന കസ്റ്റമൈസബ്ള്‍ ഫോണും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. നിലവില്‍ ലാവ ഫോണ്‍ കൈവശമുള്ളവര്‍ക്ക് അപ്‌ഗ്രേഡ് ചെയ്യാവുന്ന സപ് പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്.

ലാവ ഇസഡ്1 (2ജിബി+16ജിബി)ന് 5,499 രൂപയും ഇസഡ്2 (2ജിബി റാം+ 32ജിബി)ന് 6,999 രൂപയും ഇസഡ്4 (4ജിബി+ 64ജിബി)ന് 8,999 രൂപയും ഇസഡ്6(6ജിബി+ 64ജിബി)ന് 9,999 രൂപയുമാണ് വില. ലാവ മൈ ഇസഡ് 6,999- 10,500 രൂപക്കും ലഭിക്കും. കോണ്‍ഫിഗറേഷന് അനുസരിച്ചാണ് ഇതിന്റെ വില.

ലാവ ഇസഡ്1 ജനുവരി 26 മുതലും മറ്റുള്ളവ ഈ മാസം 11 മുതലും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

സാംസംഗ് ഗ്യാലക്‌സി എം02എസ്

അതിനിടെ, സാംസംഗ് ഗ്യാലക്‌സി എം02എസ് ഇന്ത്യന്‍ വിപണിയിലെത്തി. 3ജിബി+32ജിബി മോഡലിന് 8,999 രൂപയും 4ജിബി+ 64ജിബി മോഡലിന് 9,999 രൂപയുമാണ് വില.