പക്ഷിപ്പനി: കേന്ദ്ര സംഘം ആലപ്പുഴയിലെത്തി

Posted on: January 7, 2021 11:22 am | Last updated: January 7, 2021 at 2:19 pm

ആലപ്പുഴ | ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പിനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്രം നിയോഗിച്ച ഉദ്യോഗസ്ഥ സംഘം ആലപ്പുഴയിലെത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ഉദ്യോഗസ്ഥരാണ് എത്തിയത്. ഡോ. രുചി ജെയിന്‍ (കേന്ദ്ര ആരോഗ്യ മന്ത്രാലയം), ഡോ. സൈലേഷ് പവാര്‍ (എന്‍ഐവി), ഡോ. അനിത് ജിന്‍ഡാല്‍ ( ഡല്‍ഹി ആര്‍എംഎല്‍ ഹോസ്പിറ്റല്‍) എന്നിവരാണ് സംഘത്തിലുള്ളത്.

പനിക്ക് കാരണമായ വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നാണ് കണ്ടെത്തലെങ്കിലും ഇത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ കേന്ദ്ര സംഘം നടത്തും. ജില്ലാ കലക്ടറുമായി ഇപ്പോള്‍ സംഘം ചര്‍ച്ച നടത്തുകയാണ്.