Connect with us

International

യു എസ് പാര്‍ലമെന്റ് കലാപം: ട്രംപിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചും വീഡിയോകള്‍ നീക്കം ചെയ്തും സാമൂഹിക മാധ്യമങ്ങള്‍

Published

|

Last Updated

വാഷിംഗ്ടണ്‍ | യുഎസ് പാര്‍ലമെന്റ് കലാപവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ട്രംപിനെതിരെ സാമൂഹിക മാധ്യമങ്ങള്‍. ട്രംപിന്റെ അക്കൗണ്ടുകള്‍ സാമൂഹിക മാധ്യമങ്ങള്‍ മരവിപ്പിച്ചു. അക്രമികള്‍ പിരിഞ്ഞുപോകണമെന്നും തിരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടന്നതായി ആരോപിക്കുകയും ചെയ്യുന്ന ട്രംപിന്റെ വീഡിയോ സന്ദേശം ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് എന്നിവ നീക്കം ചെയ്തു.

ട്രംപിന്റെ സന്ദേശം അക്രമത്തെ പ്രോത്സാഹിപിക്കുന്നതാണെന്നും അതിനാലാണ് തങ്ങള്‍ ഇത് നീക്കം ചെയ്‌തെതന്നും ഫേസ്ബുക്ക് അറിയിച്ചു.

സംഘര്‍ഷത്തിനു മുന്‍പ് വാഷിംഗ്ടണിലെ നാഷണല്‍ മാളില്‍ തിരഞ്ഞെടുപ്പ് അട്ടിമറിച്ചതായി അനുകൂലികളോട് ട്രംപ് പറഞ്ഞിരുന്നു. മണിക്കൂറുകള്‍ക്കു ശേഷം കാപ്പിറ്റോള്‍ മന്ദിരത്തിനു പുറത്തും അകത്തും പ്രതിഷേധക്കാര്‍ അഴിഞ്ഞാടി.സംഘര്‍ഷം വര്‍ധിക്കുമ്പോള്‍ ട്രംപ് വീഡിയോ സന്ദേശത്തിലൂടെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചതായി ആവര്‍ത്തിച്ചു. ഈ വീഡിയോ ആണ് സമൂഹമാധ്യമങ്ങള്‍ നീക്കം ചെയ്തത്.