യു എസ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ച് കയറിയ സംഭവം; 13പേര്‍ അറസ്റ്റില്‍, തോക്കുകള്‍ പിടിച്ചെടുത്തു

Posted on: January 7, 2021 6:25 am | Last updated: January 7, 2021 at 10:11 am

വാഷിംഗ്ടണ്‍ |  യുഎസ് പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് അതിക്രമിച്ച് കയറിയ സംഭവത്തില്‍ പോലീസ് 13 പേരെ അറസ്റ്റ് ചെയ്തു. അക്രമികളില്‍നിന്നും വാഷിംഗ്ടണ്‍ പോലീസ് അഞ്ച് തോക്കുകള്‍ പിടിച്ചെടുത്തു.
സംഘര്‍ഷത്തില്‍ നിരവധി പോലീസുകാര്‍ക്ക് പരുക്കേറ്റിരുന്നു. നിലവില്‍ കാപ്പിറ്റോള്‍ പരിസരത്തുനിന്നും പ്രതിഷേധക്കാരെ പോലീസ് നീക്കിയിട്ടുണ്ട്. പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ഇവരുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണു അക്രമാസക്തരായ ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരുമണിയോടെയാണു സംഭവങ്ങള്‍.