വന്യജീവി ആക്രമണം; പഞ്ചായത്ത് അധികൃതര്‍ ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്ന് കേന്ദ്രം

Posted on: January 6, 2021 11:11 pm | Last updated: January 7, 2021 at 8:38 am

ന്യൂഡല്‍ഹി | വനാതിര്‍ത്തിയിലുള്ള പ്രദേശങ്ങളില്‍ വന്യജീവി ആക്രമണമുണ്ടായാല്‍ ഉചിതമായ തീരുമാനമെടുക്കാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് അധികാരം നല്‍കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചു. ദേശീയ വന്യജീവി ബോര്‍ഡ് സമിതി നല്‍കിയ ശിപാര്‍ശകള്‍ അംഗീകരിച്ചു കൊണ്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം.

വന്യജീവികളുടെ ആക്രമണത്തില്‍ വിളനാശം സംഭവിക്കുന്നവര്‍ക്ക് പ്രധാന മന്ത്രി വിള ഇന്‍ഷ്വറന്‍സ് വഴി സഹായം ലഭ്യമാക്കണം. നഷ്ടപരിഹാരത്തിന്റെ ഒരു വിഹിതം 24 മണിക്കൂറിനകം നല്‍കുകയും വേണം. വന്യജീവികളുടെ ആക്രമണം ഒഴിവാക്കാന്‍ പ്രതിരോധ നടപടികള്‍ക്ക് വിവിധ വകുപ്പുകള്‍ ചേര്‍ന്ന് സമിതി രൂപവത്ക്കരിക്കുകയും മുഴുവന്‍ സമയ കണ്‍ട്രോള്‍ റൂം, മുന്നറിയിപ്പ് സംവിധാനം എന്നിവ സംവിധാനിക്കുകയും വേണം.