Connect with us

Gulf

ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോ സഊദിയില്‍

Published

|

Last Updated

റിയാദ് | ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് അസോസിയേഷന്‍ ഫുട്‌ബോള്‍ (ഫിഫ) പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോ ഹ്രസ്വ സന്ദര്‍ശനാര്‍ഥം സഊദിയിലെത്തി. തലസ്ഥാനമായ റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെത്തിയ പ്രസിഡന്റിനെ സഊദി കായിക മന്ത്രിയും സഊദി അറേബ്യന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ അല്‍ സഊദ് സ്വീകരിച്ചു.

കായിക മന്ത്രി, സഊദി ഫെഡറേഷന്‍ പ്രസിഡന്റ് യാസര്‍ അല്‍മിഷാല്‍ എന്നിവരുമായി ഗിയാനി ഇന്‍ഫാന്റിനോ കൂടിക്കാഴ്ച നടത്തി. ഫുട്‌ബോള്‍ കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കല്‍, കായിക മേഖലയില്‍ സ്വീകരിക്കേണ്ട സംയുക്ത സഹകരണം, ഏകോപനം, കായികരംഗത്തിന് സമ്പന്നമായ ഭാവി കൈവരിക്കുന്നതിനുള്ള ഉഭയകക്ഷി ബന്ധം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി. സഊദി ഫുട്‌ബോള്‍ അച്ചീവ്‌മെന്റ് മ്യൂസിയം ഇന്‍ഫാന്റിനോ സന്ദര്‍ശിച്ചു. യു എ ഇ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് അദ്ദേഹം സഊദിയിലെത്തിയത്.