പിറവം | പിറവത്ത് വീട്ടമ്മയെ ഓട്ടോ ഡ്രൈവര്‍ വെട്ടികൊലപ്പെടുത്തി. പിറവം സ്വദേശിനി ശ്യാമള കുമാരി (53) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ഇവര്‍ക്കൊപ്പം താമസിക്കുന്ന ശിവരാമനെയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവറായ ശിവരാമനൊപ്പമായിരുന്നു ശ്യാമള താമസിച്ചിരുന്നത്. ശ്യാമള കുമാരിയോടുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.