Health
പക്ഷിപ്പനി മനുഷ്യരിലേക്കും പകരാം

മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ള രോഗമാണ് പക്ഷിപ്പനി. എന്നാല്‍, മനുഷ്യര്‍ക്ക് പക്ഷിപ്പനിയുണ്ടായതായി ഇതുവരെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കേന്ദ്ര സഹമന്ത്രി സഞ്ജീവ് ബല്യാന്‍ അറിയിച്ചതാണിത്.
പക്ഷിപ്പനിക്ക് നിലവില്‍ യാതൊരു ചികിത്സയുമില്ല. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടയിടങ്ങളിലെ കോഴി, താറാവ് പോലുള്ള വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കുകയാണ് ഏക പോംവഴി. കേരളമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കോഴി, താറാവ്, കാട പോലുള്ളവയുടെ മാംസം കഴിക്കുന്നതിലൂടെ പക്ഷിപ്പനിയുണ്ടാക്കുന്ന വൈറസ് മനുഷ്യരിലേക്ക് പകര്‍ന്നതിന് ഇതുവരെ തെളിവില്ല. ജൈവ സംരക്ഷണം, വ്യക്തി ശുചിത്വം, വൃത്തിയാക്കല്‍, അണുനശീകരണം, പാചക- സംസ്‌കരണ മാനദണ്ഡങ്ങള്‍ പാലിക്കല്‍ തുടങ്ങിയവയാണ് പക്ഷിപ്പനി പകരുന്നത് തടയാനുള്ള മാര്‍ഗങ്ങളെന്നും മന്ത്രി അറിയിച്ചു.