മൊബൈല്‍ ആപ് വഴി വായ്പ നല്‍കി തട്ടിപ്പ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

Posted on: January 6, 2021 3:13 pm | Last updated: January 6, 2021 at 5:40 pm

തിരുവനന്തപുരം | മൊബൈല്‍ ആപ് വഴി വായ്പ നല്‍കി തട്ടിപ്പ് നടത്തുന്ന സംഘങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും.തട്ടിപ്പിന് പിന്നില്‍ വിദേശകരങ്ങള്‍ ഉണ്ടെന്നാണ് നിഗമനം. അന്വേഷണത്തിന് ഡിജിപിയാണ് നിര്‍ദേശം നല്‍കിയത്.

മൊബൈല്‍ ആപ് വഴി വായ്പ എടുത്തവരില്‍ ചിലര്‍ അമിതപലിശ കാരണം പണം തിരിച്ചടയ്ക്കാനാവാതെ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഡിജിപിയുടെ അടിയന്തിര ഇടപെടല്‍. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ഡിജിപി ക്രൈം ബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കി. ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷണത്തില്‍ സഹായിക്കും.
നിഗമനം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും സംഘത്തിലുണ്ട്. ഈ സാഹചര്യത്തില്‍ ഇന്റര്‍പോള്‍, സിബിഐ എന്നിവയുടേയും തെലുങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പോലീസിന്റെയും സഹായം തേടും.