മന്ത്രി എ കെ ബാലന് കൊവിഡ്

Posted on: January 6, 2021 9:00 am | Last updated: January 6, 2021 at 3:08 pm

പാലക്കാട് | സംസ്ഥാന നിയമന്ത്രി എ കെ ബാലന് കൊവിഡ് 19 സ്ഥിരീകരിച്ചു. ചെറിയ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മന്ത്രിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കമുണ്ടായവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും ആവശ്യപ്പെട്ടു.