സംസ്ഥാനത്ത് നാല്‌ ജില്ലകളില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം

Posted on: January 6, 2021 6:40 am | Last updated: January 6, 2021 at 10:41 am

തിരുവനന്തപുരം | സംസ്ഥാനത്ത് നാല്‌
ജില്ലകളില്‍ കൊവിഡ് വലിയ ആശങ്ക സൃഷ്ടിച്ച് ഉയരുന്നതായി ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, വയനാട് ജില്ലകളിലാണ് സ്ഥിതി ഗുരുതരമായുള്ളത്. ഇവിടങ്ങളില്‍ ടെസ്റ്റി പോസിറ്റിവിറ്റി ഏറെ ഉയര്‍ന്ന് നില്‍ക്കന്നു. വയനാട്ടില്‍ മാത്രം ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 12 ശതമാനം കടന്നതായാണ് റിപ്പോര്‍ട്ട്. മലയോര ജില്ലയെ സംബന്ധിച്ചിടത്തോളം ഇത് ഏറെ ആശങ്ക സൃഷ്ടിക്കുന്നതാണ്.

മരണ നിരക്കും ഇവിടങ്ങളില്‍ വര്‍ധിക്കുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. കോട്ടയം, തിരുവനന്തപുരം ജില്ലകളിലും രോഗം വര്‍ധിക്കുന്നുണ്ട്. രോഗം ഉയര്‍ന്ന നില്‍ക്കുന്ന ജില്ലകളില്‍ പരിശോധനകള്‍ കൂട്ടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിവേഗ കൊവിഡും സംസ്ഥാനത്ത് സ്ഥിരീകരിച്ചതിനാല്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിമാനത്താവളങ്ങളിലും മറ്റും കനത്ത ജാഗ്രത ഏര്‍പ്പെടുത്തിയിട്ടുണ്ട്.