Connect with us

Saudi Arabia

ചരിത്രത്തില്‍ ഇടം നേടിയ ഉച്ചകോടി

Published

|

Last Updated

അല്‍ ഉല |  ആഗോള വ്യാപകമായി നേരിടുന്ന കൊവിഡ് മഹാമാരിയെ തടയിടാന്‍ കഴിഞ്ഞ നിര്‍വൃതിയില്‍,അംഗ രാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ അതിജയിച്ച് മുന്നോട്ട് പോവാന്‍ ആഹ്വാനം ചെയ്ത് 41-ാമത് ഉച്ചകോടി ചരിത്രത്തില്‍ ഇടം നേടി.

അംഗരാജ്യങ്ങള്‍ക്കിടയിലുണ്ടായ പ്രതിസന്ധി പരിഹരിക്കപ്പെട്ടതും , ഉച്ചകോടിക്ക് മുന്നോടിയായി അതിര്‍ത്തി കവാടങ്ങള്‍ തുറന്നതും ഇതിനകം ലോക ശ്രദ്ധ നേടാന്‍ കഴിഞ്ഞു.2017 ജൂണ്‍ 5നായിരുന്നു സഊദി, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്.

2017ന് ശേഷം നടന്ന ജിസിസി ഉച്ചകോടികളില്‍ ഖത്തര്‍ അമീര്‍ പങ്കെടുത്തിരുന്നില്ല . പകരം പ്രധിനിധികളായിരുന്നു പങ്കെടുത്തിരുന്നത്. 41-ാമത് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീറിനെ സഊദി രാജാവ് ക്ഷണിക്കുകയും ചെയ്തിരുന്നു. ഉച്ചകോടി ചേരുന്നതിന്റെ രാത്രിയിലായിരുന്നു നിര്‍ണായകമായ തീരുമാനം കുവൈത്ത് വിദേശകാര്യമന്ത്രി അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് പ്രഖ്യാപിച്ചത്

ഉപരോധം ആരംഭിച്ചത് മുതല്‍ കുവൈത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു .വിഷയത്തില്‍ അമേരിക്ക ഇടപെടുകയും യുഎസ് വക്താവ് ജെറാദ് കുഷ്‌നര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു . സമവായ ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതിയുണ്ടെന്ന് കുവൈത്ത് മാധ്യമങ്ങളെ അറിയിക്കുകയും ഇരു രാജ്യങ്ങളും സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു .ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരമായെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ജെറാദ് കുഷ്‌നറും പ്രഖ്യാപിക്കുകയും മധ്യസ്ഥത വഹിക്കുന്ന കുവൈത്തിന്റെ പ്രഖ്യാപനം പുറത്ത് വന്നതോടെയാണ് ഉപരോധം അവസാനിച്ചത്

Latest