ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി

Posted on: January 5, 2021 9:09 pm | Last updated: January 6, 2021 at 8:53 am

ന്യൂഡല്‍ഹി | ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. ബ്രിട്ടണില്‍ അതിവ്യാപന ശേഷിയുള്ള കൊവിഡ് വൈറസ് പിടിമുറുക്കിയ സാഹചര്യത്തിലാണ് സന്ദര്‍ശനം റദ്ദാക്കിയതെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.കഴിഞ്ഞ ദിവസം ബ്രിട്ടണ്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു

ജനുവരി 26ന് റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായിരുന്നു ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം. സന്ദര്‍ശനം റദ്ദാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായി ബ്രിട്ടീഷ് വക്താവ് വ്യക്തമാക്കി.

ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ മാറ്റങ്ങളൊന്നും ഇല്ലെന്ന് നേരത്തെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. ബ്രിട്ടണില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത കോവിഡിന്റെ വകഭേദം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കാനിടയുണ്ടെന്ന് നേരത്തെറിപ്പോര്‍ട്ടുകളുണ്ടായിരുന്നു.