ഈ വര്‍ഷത്തോടെ കൊവിഡിന്റെ ഭീഷണി ഒഴിയുമെങ്കിലും മഹാമാരി കാലത്ത് നാം ശീലിച്ച ആഹാരരീതി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് മുരളി തുമ്മാരുകുടി. ഈ പോക്കുപോയാല്‍ പത്ത് വര്‍ഷത്തിനകം പുകവലിയുണ്ടാക്കുന്ന രോഗങ്ങളുടെ ചിത്രം ഇപ്പോള്‍ സിഗരറ്റ് പാക്കറ്റുകളില്‍ ഉള്ളതുപോലെ ഭക്ഷണവസ്തുക്കള്‍ ഉണ്ടാക്കുന്ന രോഗത്തിന്റെ പേടിപ്പിക്കുന്ന ചിത്രങ്ങള്‍ മെനുകാര്‍ഡില്‍ വരുന്ന കാലം വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഭക്ഷണത്തെ പറ്റിയുള്ള നമ്മുടെ അജ്ഞതയും അമിതമായി നമ്മള്‍ കഴിക്കുന്ന ഭക്ഷണവും ഒട്ടും സന്തോഷം തരുന്നില്ല. പിറന്നാളിനും ക്രിസ്തുമസിനും മാത്രം കഴിച്ചിരുന്ന കേക്കുകള്‍ ഇപ്പോള്‍ ആഴ്ചയില്‍ ഒന്നില്‍ കൂടുതല്‍ എന്ന നിലയിലേക്ക് വന്നിരിക്കുന്നു.
ഭക്ഷണ രംഗത്ത് ഉണ്ടായിരിക്കുന്ന ഈ മാറ്റങ്ങള്‍ ഞാന്‍ ഉള്‍പ്പെടുന്ന മലയാളികളെ രോഗങ്ങളുടെ പിടിയിലേക്കാണ് തള്ളിവിടുന്നത് എന്നതില്‍ ഒരു സംശയവും വേണ്ട. ഇപ്പോള്‍ തന്നെ ഇന്ത്യയിലെ ഏറ്റവും രോഗാതുരമായ സമൂഹമാണ് കേരളത്തിലേത്. മലയാളികള്‍ കൂടുതല്‍ കാലം ജീവിക്കുന്നു എന്നതും അസുഖം ഉണ്ടായാല്‍ ചികിത്സ തേടുന്നു എന്നതുമൊക്കെ ഈ കണക്കിന് അടിസ്ഥാനമാണെങ്കിലും ജീവിത രോഗങ്ങള്‍ നമ്മുടെ സമൂഹത്തെ കീഴടക്കുകയാണെന്നതില്‍ എനിക്ക് ഒരു സംശയവുമില്ല.
ഭക്ഷണം സംബന്ധിച്ച ബോധവത്കരണം ആവശ്യമാണെന്നും ഇതിനായി ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ചും മുരളി തുമ്മാരുകുടി വിശദീകരിച്ചിട്ടുണ്ട്. ഫേസ്ബുക്കിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടി കുറിപ്പ് പോസ്റ്റ് ചെയ്തത്. പോസ്റ്റിന്റെ പൂര്‍ണരൂപം: