Connect with us

Oddnews

കടയിലെ മോഷണം അന്വേഷിക്കാനെത്തിയ ഈ പോലീസുകാരന്‍ ചെയ്തത് വൈറലാകുന്നു

Published

|

Last Updated

ന്യൂയോര്‍ക്ക് | സൂപ്പര്‍ മാര്‍ക്കറ്റിലെ മോഷണം അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനാണ് അമേരിക്കന്‍ സോഷ്യല്‍ മീഡിയയിലെ താരം. മസ്സാചുസെറ്റിസിലെ സൊമര്‍സെറ്റ് പോലീസ് വകുപ്പിലെ മാറ്റ് ലിമയാണ് ജനങ്ങളുടെ ഹൃദയം കീഴടക്കിയത്. ക്രിസ്മസിന് അഞ്ച് ദിവസം മുമ്പായിരുന്നു സംഭവം.

പ്രദേശത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മാറ്റ് സ്ഥലത്തെത്തിയത്. കുട്ടികളുമായെത്തിയ രണ്ട് സ്ത്രീകള്‍ ഷെല്‍ഫില്‍ നിന്ന് സാധനങ്ങളെടുത്ത് സ്‌കാന്‍ ചെയ്യാതെ ബാഗിലാക്കിയെന്ന് സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരന്‍ കണ്ടുവെന്ന് മാറ്റ് അറിയാനിടയായി. ചില വസ്തുക്കള്‍ മാത്രമാണ് ഇവര്‍ സ്‌കാന്‍ ചെയ്തത്.

സ്ത്രീകളെയും കുട്ടികളെയും ലോസ്സ് ആന്‍ഡ് പ്രിവന്‍ഷന്‍ അധികൃതര്‍ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. കുട്ടികളുടെ അമ്മക്ക് ജോലിയില്ലെന്നും കുടുംബ പ്രശ്‌നങ്ങളുണ്ടെന്നും ക്രിസ്മസ് ഭക്ഷണത്തിനാണ് ഇത് ചെയ്തതെന്നും പോലീസുകാരന് ബോധ്യമായി. തുടര്‍ന്ന് ഇദ്ദേഹം അവരെടുത്ത സാധനങ്ങളുടെ പണം സൂപ്പര്‍ മാര്‍ക്കറ്റില്‍ അടക്കുകയായിരുന്നു.